സ്വർണവില പവന് 320 രൂപകൂടി

സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണവില രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി.