സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും അനിവാര്യം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സ്‌കൂള്‍ അടുക്കള, ഭക്ഷണശാല കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു

പഠന നിലവാരവും സാങ്കേതിക സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണെന്നും, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന അടുക്കള, ഭക്ഷണശാല കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ അടുക്കള, ഭക്ഷണശാല എന്നിവയ്ക്കായി കെട്ടിടം നിര്‍മ്മിക്കുന്നത്.

സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എം ഫൈസല്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ സി മനോജ്കുമാര്‍, എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, വാര്‍ഡ് കൗണ്‍സലര്‍ പി വി ജയസൂര്യന്‍, ആര്‍ രഞ്ജിത്ത്, വെള്ളോറ രാജന്‍, സജീവന്‍, സി ശ്രീജിത്ത്, ഡയറ്റ് ഫാക്കല്‍റ്റി ഷാജീവ്, പ്രിന്‍സിപ്പല്‍ പി ശ്രീജ, ഹെഡ്മിസ്ട്രസ്സ് സി പി അനിത എന്നിവര്‍ പങ്കെടുത്തു.