സ്‌കോള്‍ കേരള; പ്രവേശന തീയതി നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയിഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡിസിഎ കോഴ്‌സിന്റെ ഏഴാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. ഡിസംബര്‍ എട്ട് വരെ പിഴ ഇല്ലാതെയും ഡിസംബര്‍ 15 വരെ 60 രൂപ പിഴയോടെയും പ്രവേശനം നേടാം. നിശ്ചിത പരിധിക്കുള്ളില്‍ ഫീസ് അടച്ച് www.scolekerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.