സ്‌കോൾ കേരള: ഡി സി എ ആറാം ബാച്ച് പരീക്ഷ മെയ് 16ന് തുടങ്ങും

സ്‌കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ) ആറാം ബാച്ചിന്റെ പൊതുപരീക്ഷ മെയ് 16ന് തുടങ്ങും. പ്രായോഗിക പരീക്ഷ മെയ് 16 മുതൽ 19 വരെയും തിയറി പരീക്ഷ മെയ് 23 മുതൽ 27 വരെയും അതത് പഠന കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫീസ് പിഴ കൂടാതെ മാർച്ച് ഒമ്പത് മുതൽ മാർച്ച് 18 വരെയും 20 രൂപ പിഴയോടെ മാർച്ച് 19 മുതൽ മാർച്ച് 23 വരെയും സ്‌കോൾ കേരള വെബ്സൈറ്റ് www.scolekerala.org മുഖേന ഓൺലൈനായോ, വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേന ഓഫ്ലൈനായോ ഒടുക്കാം. 700 രൂപയാണ് പരീക്ഷാ ഫീസ്. സ്‌കോൾ കേരളയുടെ വെബ്സൈറ്റിൽ, ഡി സി എ എക്സാം രജിസ്ട്രേഷനിൽ വിദ്യാർഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഫീസ് അടക്കാം. സ്‌കോൾ കേരള വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫോറം പൂരിപ്പിച്ച് ഫീസ് അടച്ച ഓൺലൈൻ രസീത്/അസ്സൽ പോസ്റ്റോഫീസ് ചലാൻ, സ്‌കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 % ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.
ഡി സി എ നാല്, അഞ്ച് ബാച്ചുകളിലെ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് വിവിധ കാരണങ്ങളാൽ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും, ഏതെങ്കിലും വിഷയങ്ങളിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും മേയിലെ പരീക്ഷക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ സ്‌കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ: 0471 2342950, 2342271.