സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകൾ
സമഗ്ര ശിക്ഷാ കേരളം ജില്ലയുടെ കീഴിലെ ബി ആർ സികളിൽ സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എലിമെന്ററി സ്പെഷ്യൽ എജുക്കേറ്റർ: സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമ/പ്ലസ്ടു, സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷ ഡിപ്ലോമ (ആർ സി ഐ അംഗീകൃതം). സെക്കണ്ടറി സ്പെഷ്യൽ എജുക്കേറ്റർ: പി ജിയും സ്പെഷ്യൽ എജുക്കേഷൻ ഡിപ്ലോമയിലുള്ള ബി എഡും/സ്പെഷ്യൽ എജുക്കേഷനിലുള്ള ബി എഡ്/രണ്ട് വർഷത്തെ സ്പെഷ്യൽ എജുക്കേഷനിലുള്ള ജനറൽ ബി എഡ് (ആർ സി ഐ അംഗീകൃതം).
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതമുള്ള അപേക്ഷ ജനുവരി ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം sskannur@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0497 2707993.