സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉദ്ഘാടനം
ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നവംബര്‍ 12 വെള്ളി രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. അസംഘടിത മേഖലയിലെ 16നും 59നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ ഭിന്നശേഷിക്കാരായ തൊഴിലാളികള്‍ക്കാണ് ക്യാമ്പ്. കോര്‍പ്പറേഷനിലെ പുഴാതി, എളയാവൂര്‍, ചേലോറ, പള്ളിക്കുന്ന്, എടക്കാട് സോണല്‍ ഓഫീസുകളിലും നവംബര്‍ 30 വരെ എല്ലാ ദിവസവും ഇ ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നടത്തുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.