സൗജന്യ ഓൺലൈൻ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്‌കോയും ചേരന്ന് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം തുടങ്ങുന്നു. ജനുവരി 18ന് ആരംഭിക്കുന്ന പരിപാടിയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സയൻസിലോ എഞ്ചിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21നും 45നും ഇടയിൽ.
ഐ ടി ആന്റ് ഇലക്‌ട്രോണിക്‌സ് മേഖലയിൽ ലാഭകരമായ സംരംഭങ്ങൾ തെരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനതദണ്ഡങ്ങൾ, വിവിധ ലൈസൻസുകൾ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സാമ്പത്തിക വായ്പാ മാർഗങ്ങൾ, മാർക്കറ്റ് സർവെ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങൾ, സ്റ്റാർട്ടപ്പ് പദ്ധതികൾക്കുള്ള ഗവ. സഹായങ്ങൾ, ഇൻക്യുബേഷൻ സ്‌കീം, കയറ്റുമതി-ഇറക്കുമതി മാനദണ്ഡങ്ങൾ, ഇന്റലക്ചൽ പ്രോപ്പർട്ടി ആക്ട്, ആശയവിനിമയ പാടവം, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താൽപര്യമുള്ളവർ ജനുവരി 18നകം 9847463688, 9447509643, 0484 412900 നമ്പറുകളിൽ ബന്ധപ്പെടണം.