സൗജന്യ പരിശീലനം

കെല്‍ട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററുകളില്‍ തുടങ്ങുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിഭാഗം യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ (എസ് എസ് എല്‍ സി, നാല് മാസം), അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐ ടി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബി പി ഒ, കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വര്‍ക്കിങ് പ്രൊഫഷണല്‍, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ വെബ് ആപ്ലിക്കേഷന്‍ യൂസിങ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം (പ്ലസ്ടു/ വി എച്ച് എസ് സി, ആറ് മാസം), സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്‌സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് (എസ് എസ് എല്‍ സി, മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 0460 2205474, 0460 2954252.