സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

(ജൂണ്‍ 28) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൂരറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ മൊകേരി, വയോജന വിശ്രമ കേന്ദ്രം മുഴപ്പിലങ്ങാട്, കൊളപ്പ വയോജന വിശ്രമ കേന്ദ്രം കൂടാളി, രാജാസ് യു പി സ്‌കൂള്‍ ചിറക്കല്‍, വ്യാപാര ഭവന്‍ ഹാള്‍ ചെങ്ങളായി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയും കക്കറ ഗാന്ധി സ്മാരക യു പി സ്‌കൂള്‍ എരമം കുറ്റൂര്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഇ കെ നായനാര്‍ സ്മാരക മന്ദിരം കണ്ണാടിപ്പൊയില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.