സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 25) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന.

പിണറായി ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, എടവേലി സ്‌കൂള്‍ (രാവിലെ 10 മണി മുതല്‍ 12.30 വരെ), കരിക്കോട്ടക്കരി പ്രാഥമികാരോഗ്യകേന്ദ്രം (ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെ), കോളയാട് പഞ്ചായത്ത്, ആന്തൂര്‍, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍, കോട്ടൂര്‍ സബ്‌സെന്റര്‍, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.