സൗദിയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു