സൗരവ് ഗാംഗുലിയുടെ മകൾക്കും കോവിഡ്

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ മകൾ സനയ്ക്ക് കോവിഡ്.

ദിവസങ്ങൾക്ക് മുമ്പ് ഗാംഗുലിയും കോവിഡ് ബാധിതനായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.