സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അടുത്തിടെ നെഞ്ചുവേദനയെ തുടര്‍ന്നു ഗാംഗുലി ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായിരുന്നു. ഒരിക്കല്‍ക്കൂടി സമാനമായ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു.