സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത . നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. നെഞ്ചുവേദനയെത്തുടര്‍ന്ന് താരത്തെ മൂന്നു ദിവസം മുന്‍പാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

48-കാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. പുതിയ രണ്ട് സ്റ്റെന്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് താരത്തിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്