സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും
ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. ഗാംഗുലി ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും ദിവസം തോറും ആരോഗ്യനിലയിലെ പുരോഗതി പരിശോധിക്കുമെന്നും കൊല്‍ക്കത്ത വുഡ്‍ലാന്‍ഡ്സ് ആശുപത്രി സിഇഒ രുപാലി ബസു അറിയിച്ചു.
കൊല്‍ക്കത്തയിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി.