സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച്‌ രണ്ടിന്

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സബ്ഡിവിഷന് കീഴിൽ വരുന്ന ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക് സബ്‌സിഡിയോടെ സൗര നിലയം സ്ഥാപിക്കാൻ കെ എസ് ഇ ബി എൽ സൗര സ്പോട്ട് രെജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. മാർച്ച്‌ രണ്ടിന് 10 മുതൽ മൂന്ന് മണി വരെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫീസിൽ ആണ് രജിസ്ട്രേഷൻ നടക്കുന്നത്. 40% വരെ സബ്‌സിഡി ലഭിക്കും.