സർക്കാർ നിർത്തലാക്കിയ RTPCR ടെസ്റ്റ് ഉം ചികിത്സാ സൗകര്യങ്ങളും ഉടൻ പുനഃസ്ഥാപിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി

ആരോഗ്യ വകുപ്പിന്റെ RTPCR കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതും ആവശ്യത്തിന് കിടത്തി ചികിൽസാ കേന്ദ്രങ്ങൾ ഇല്ലാത്തതിനാലും സാധാരണക്കാരായ ആളുകൾക്ക് കോവിഡ് ചികിത്സാ സൗകര്യങ്ങൾ ഇല്ലാതായിരിക്കുകയാണ്. സ്വകാര്യ ലാബുകൾക്കും , ഹോസ്പിറ്റലുകൾക്കും , കൊള്ളലാഭംഉണ്ടാക്കാൻ സർക്കാർ കൂട്ടുനിൽക്കരുതെന്നും, സർക്കാർ നിർത്തലാക്കിയ മൊബൈൽ ടെസ്റ്റിങ് യൂണിറ്റ് ഉൾപ്പടെയുള്ള എല്ലാ RTPCR . പരിശോധ കേന്ദ്രങ്ങളും ഉടൻ തുറക്കണമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് രെഞ്ചു മാത്യു ചാണകക്കാട്ടിൽ, ജില്ലാ സെക്രട്ടറി ജിജോ അടവനാൽ, സംസ്ഥാന സമിതി അംഗം അരുൺ കുഴിപ്പള്ളിയിൽ, മനോജ് തുണ്ടിയിൽ, റോബിൻസ് മണ്ണനാൽ , പ്രിൻസ് പുഞ്ചക്കുന്നേൽ , നജീബ് തയ്യുള്ളതിൽ ബിനോയി തറപ്പേൽ , സജീവ് പാറയ്ക്കൽ, വിൽസൻ ഫ്രാൻസിസ് , ശ്രീനിവാസൻ ചെങ്ങളായി, ജോൺസൻ കുരിക്കാട്ടിൽ, അനിഷ് പോൾ, ബിനോയി ചോലപ്പള്ളി, ഷിന്റോ കുന്നോല , ബിനോയി തറപ്പേൽ , ബിനീഷ് മുണ്ടയ്ക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു