സർസയ്യിദ് കോളജിലെ വിദ്യാർത്ഥിയെ റാഗ് ചെയ്‌ത പരാതിയിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ

തളിപ്പറമ്പിലെ സർസയ്യിദ് കോളജിലെ വിദ്യാർത്ഥിയെ റാഗ് ചെയ്‌ത പരാതിയിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ. കോളജിലെ നാല് സീനിയർ വിദ്യാർത്ഥികളാണ് കസ്റ്റഡിയിലായത്. ഒരു വിദ്യാർത്ഥിയെ കോളജ് സസ്‌പെൻഡ് ചെയ്‌തു.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് നിദാനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹ്സാദ് മുബാറക്കിനാണ് മർദനമേറ്റത്. കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികൾക്കെതിരെ റാഗിങ് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.