ഹജ്ജ്: ഈ വർഷം പത്ത് ലക്ഷം പേർക്ക് പങ്കെടുക്കാൻ അനുമതി

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പത്ത് ലക്ഷം വിശ്വാസികള്‍ക്ക് അനുമതി. ഇതില്‍ ഓരോ രാജ്യങ്ങള്‍ക്കുമുള്ള ക്വാട്ട അതത് രാജ്യങ്ങളുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനിക്കുക. 65 വയസ് കഴിഞ്ഞവര്‍ക്ക് ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതിയില്ല.

ഹജ്ജില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് സൗദി ഭരണകൂടം അറിയിച്ചു.