ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ  ഒക്ടോബർ 13 ന് അവസാനിക്കും

പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ടെംപറേച്ചർ പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ടെംപറേച്ചർ ഉയർന്ന വിദ്യാർത്ഥികളെ പ്രത്യേകം ഇരുത്തും. വിദ്യാർത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകർ ഉറപ്പാക്കും. ഒരു ബഞ്ചിൽ രണ്ട് പേർ എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂൾ അധികൃതരും വ്യക്തമാക്കി.