ഹയർ സെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി തുല്യത പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ആഗസ്റ്റിൽ ഒന്നാം വർഷ തുല്യത പരീക്ഷ എഴുതിയവർക്കുളള രണ്ടാം വർഷ പരീക്ഷ, തുല്യതാ പരീക്ഷയിൽ പരാജയപ്പെട്ടവരുടെ പരാജയപ്പെട്ട വിഷയങ്ങളുടെ രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷ എന്നിവയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് 20 മുതൽ ആരംഭിക്കും. മെയ് 20, 21 ,22, 23, 24, 25 എന്നീ തീയതികളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള നിർദേശങ്ങൾ താഴെ.
പരീക്ഷാ ഫീസ് (റഗുലർ) ഒന്നാം വർഷം 600/- രൂപ (1x100x6)
രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) 600/- രൂപ (1x100x6)
രണ്ടാം വർഷം (പ്രാക്ടിക്കലുളള കോമ്പിനേഷൻ) 700/- രൂപ (1x100x6+100)
പരീക്ഷാഫീസ് (സപ്ലിമെന്ററി)
പേപ്പർ ഒന്നിന് 500/- രൂപ വീതം. സർട്ടിഫിക്കറ്റ് ഫീസ് ഒന്നാം വർഷം- 100/- രൂപ. രണ്ടാം വർഷം- 150/- രൂപ (മൈഗ്രേഷൻ 50 രൂപ ഉൾപ്പടെ) സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് – 100/- രൂപ.
അവസാന തീയതി
പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. 20 രൂപ പിഴയോട് കൂടി ഫീസടക്കേണ്ട അവസാന തീയതി ഏപ്രിൽ 12. 1000/- രൂപ സൂപ്പർ ഫൈനോട് കൂടി ഫീസടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 18. സപ്ലിമെന്ററി വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും അല്ലാത്തവർ ഒന്നാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും ഫീസ അടക്കണം. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം dhsekerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്.