ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി.

കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതി ബിജെപി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘാംഗമാണ്.