ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം
കണ്ണൂർ:സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം.അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച പിണറായി-ന്യൂ മാഹി സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത് എന്ന് കോടതി വ്യക്തമാക്കി. പുന്നോല്‍ ഹരിദാസന്‍ വധക്കേസി മുഖ്യ പ്രതികളില്‍ ഒരാളായ ബിജെപി പ്രവര്‍ത്തരന്‍ നിജില്‍ ദാസിനെയാണ് രേഷ്മ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്.