ഹരിദാസിൻ്റെ കൊലപാതകത്തിൽ 4 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

ന്യൂ മാഹിയിലെ സി പി എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകത്തിൽ 4 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കെ ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്

ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡൻ്റാണ് ലിജേഷ്. അറസ്റ്റിലായവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൗണ്‍സിലറായ ലിജേഷ് ആണെന്നും പൊലീസ് സൂചിപ്പിച്ചു.