ഹൃദയാഘാതത്തെ തുടര്‍ന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന.
കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ചേർന്ന ബിസിസിഐ യോഗത്തിൽ ഗാംഗുലി പങ്കെടുത്തിരുന്നു. തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ ഗാംഗുലിക്ക് ശനിയാഴ്ച കാലത്ത് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.