ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം: കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി കൊടുക്കുന്നതിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഭാര്യക്ക് നൽകുന്ന ജോലിക്ക് പുറമെ ധനസഹായമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നൽകുന്നതിനും തീരുമാനമായതായി റവന്യു മന്ത്രി കെ.രാജൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.