ഹോക്കിയിൽ വെങ്കലപ്പോരിൽ ബ്രിട്ടനെതിരെ ഇന്ത്യയ്ക്ക് തോൽവി

ടോക്യോ ഒളിമ്പിക്സ്, വനിതാ ഹോക്കിയിൽ ഇന്ത്യക്കെതിരെ ബ്രിട്ടണ് വെങ്കലം. ബ്രിട്ടണ് വിജയ ഗോൾ പിറന്നത് അവസാന ക്വാർട്ടറിലായിരുന്നു.കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് ഇന്ത്യയായിരുന്നു കൂടാതെ ഗോൾ കീപ്പർ സവിതയുടെ സേവുകളും ഫലം കണ്ടില്ല.

ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാൽ മത്സരത്തിന്റെ 48ാം മിനിറ്റിൽ പെനാൽറ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.