ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല.