ഹോട്ടൽ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷ: മെയ് 16 വരെ അപേക്ഷിക്കാം

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിനുള്ള പൊതുപരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 16 വരെ നീട്ടി. പൊതുപരീക്ഷ ജൂൺ 18ന് നടക്കും. ആറ് സെമസ്റ്ററിലായി നടത്തുന്ന ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദകോഴ്സ്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്നതാണ്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട് എന്നിവയാണ്. പ്ലസ് ടു പരീക്ഷ പാസായവർക്കും പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 28 വയസ്സുമാണ് പ്രായ പരിധി. താൽപര്യമുള്ള വിദ്യാർഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ www.nchmjee.nta.nic.in വെബ്‌സൈറ്റ് മുഖേന മെയ് 16 നു മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നടത്തുന്ന പൊതുപരീക്ഷ ഹെൽപ്ഡെസ്‌കുമായി ബന്ധപ്പെടുക: 0495-2385861, 9400508499.