ഹോളി അവധി: ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി
ബെംഗളൂരു:-ഹോളി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈമാസം ഏഴിന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽനിന്നാണ് ഹോളി എക്സ്‌പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയിൽ 18 എ.സി. ത്രീ ടയർ സ്ലീപ്പർ കോച്ചുകളുണ്ടായിരിക്കും.
വിശ്വേശ്വരയ്യ ടെർമിനലിൽനിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കൃഷ്ണരാജപുരം (രാത്രി 12.38), ബംഗാരപ്പേട്ട് (പുലർച്ചെ 1.23), സേലം (പുലർച്ചെ 5.12), ഈറോഡ് ജങ്ഷൻ (രാവിലെ 6.25), തിരുപ്പുർ (രാവിലെ 7.13), കോയമ്പത്തൂർ ജങ്ഷൻ (8.12), പാലക്കാട് ജങ്ഷൻ (9.32), ഷൊർണൂർ ജങ്ഷൻ (10.22), തിരൂർ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരിച്ച് എട്ടിന് രാത്രി 10.40-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06502) ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരുവിലെത്തും. കോഴിക്കോട് (രാത്രി 11.45), തിരൂർ (രാത്രി 12.23), ഷൊർണൂർ ജങ്ഷൻ (പുലർച്ചെ 1.17), പാലക്കാട് ജങ്ഷൻ (പുലർച്ചെ 2.17), കോയമ്പത്തൂർ ജങ്ഷൻ (പുലർച്ചെ 4.37), തിരുപ്പുർ (5.28), ഈറോഡ് (6.30), സേലം രാവിലെ (7.22), ബംഗാരപ്പേട്ട് (10.48), കൃഷ്ണരാജപുരം (11.38) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും