ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും. പഞ്ചാബിൽ നിന്നാണ് ആം ആദ്മി പാർട്ടി ഹർഭജൻ സിംഗിനെ നാമ നിർദേശംചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ട ഔഗ്യോഗിക സ്ഥിരീകരണം ആം ആംആദ്മി പാർട്ടി നടത്തി.

ഇന്ന് തന്നെ ഹർഭജൻ സിംഗ് നാമ നിർദേശ പത്രിക സമർപ്പിക്കും. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക.