​രണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പി​നാ​യു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

​രണ്ടാം​ഘ​ട്ട കു​ത്തി​വെ​പ്പി​നാ​യു​ള്ള 21 ബോ​ക്സ് കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. കൊ​ച്ചി, കോ​ഴി​ക്കോ​ട്, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്സി​നാ​ണെ​ത്തു​ന്ന​ത്.

രാ​വി​ലെ 11.15ന് ​ഗോ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ വാ​ക്സി​ന്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​ക്കും. കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക.

എ​റ​ണാ​കു​ള​ത്തേ​ക്ക് 12 ബോ​ക്സും, കോ​ഴി​ക്കോ​ട് ഒ​മ്പ​തും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് ഒ​രു ബോ​ക്സും എ​ന്ന നി​ല​ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള വാ​ക്സി​ന്‍ ഹെ​ലി​കോ​പ്റ്റ​റി​ലും, കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള​വ റോ​ഡ് മാ​ര്‍​ഗ​വും റീ​ജി​യ​ണ​ല്‍ വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​കും.