പോക്സോ കേസിലെ പ്രതിക്ക് കോർപറേഷൻ പാർക്കിലെ നിയമനം റദ്ദാക്കി.
പോക്സോ കേസിലെ പ്രതിക്ക് കണ്ണൂർ കോർപറേഷൻ എസ് എൻ പാർക്കിൽ നിയമനം റദ്ദാക്കി
സ്ത്രീത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ വന്നു പോകുന്ന നഗരഹൃദയത്തിലെ ശ്രീ നാരായണ പാര്‍ക്കില്‍ പോക്സോ കേസിലെ പ്രതിയെ നിയമിച്ചത് വിവാദമായിരുന്നു.
ഇതേ തുടര്ന്ന്പോക്സോ കേസിലെ പ്രതിക്ക് പാര്‍ക്കില്‍ കെയര്‍ടേക്കറായി നിയമനം നല്‍കിയത് റദ്ദാക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ സെക്രട്ടറിക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കി.ഇതനുസരിച്ച് സെക്രട്ടറി ശനിയാഴ്ച്ച വൈകുന്നേരം തന്നെ ഇയാളെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു.
കണ്ണൂര്പള്ളിയാംമൂല സ്വദേശിയായ പ്രഷീലിനെയാണ് ശ്രീനാരായണ പാര്‍ക്കില്‍ കരാറടിസ്ഥാനത്തില്‍ കെയര്‍ടേക്കറായി നിയമിച്ചത്.
2016 ജൂണ്‍ ഒന്‍പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. അറസ്റ്റിലായി റിമാന്‍ഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.