12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ.
ഡൽഹി: 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്. 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മാസ്‌ക് ധരിക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമായി ശുപാർശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ആന്റിവൈറൽ, മോണോക്ലോക്കൽ ആന്റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമല്ലാത്ത കൊറോണ കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗം അപകടകരമാണെന്നാണ് പറയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് കൃത്യമായ നിരീക്ഷണത്തിൽ മാത്രമേ സ്റ്റിറോയ്ഡ് നൽകാവു എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.