15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

ആരോഗ്യപ്രവർത്തവർക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റർ ഡോസ് നൽകുക.

“ഭാരത് ബയോടെകിന്റെ കോവാക്സിൻ കുട്ടികൾക്ക് നൽകുന്നതിന് ഡിസിജിഐ ഇന്ന് അംഗീകാരം നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് 18 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.