15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

ന്യൂഡൽഹി: 15 വയസ്സിനും 18-നും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും.

ഇവർക്ക് വിദ്യാർഥി തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ നടത്താൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.

കോവിൻ രജിസ്ട്രേഷൻ പോർട്ടലിന്റെ മേധാവിയായ ഡോ.ആർ.എസ്.ശർമയാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് രജിസ്ട്രേഷനായി തങ്ങൾ ഒരു തിരിച്ചറിയൽ രേഖ കൂടി കോവിൻ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വിദ്യാർഥി തിരിച്ചറിയൽ കാർഡ്’ – ഡോ.ആർ.എസ്.ശർമ പറഞ്ഞു.