15-ാം തീയതിക്ക് ശേഷം സ്കൂളുകൾ തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 15 കഴിഞ്ഞ് ഭാഗികമായി തുറന്നേക്കുമെന്ന പ്രചാരണം ശരിയല്ല.
കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ഓണ്‍ലൈന്‍ ക്ളാസുകള്‍ ഭംഗിയായി നടക്കുന്നുണ്ട്. കൊവിഡ് ശമിച്ചിട്ടേ സ്കൂള്‍ തുറക്കുന്നകാര്യം പരിഗണിക്കൂ.
ജനുവരി മുതല്‍ സ്കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.