16 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍


തിരുവനന്തപുരം: കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. അയല്‍വാസിയായ 30കാരനെയാണ് കഠിനംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

പ്രതി ബലമായി പിടിച്ചു നിര്‍ത്തി എടുത്ത സെല്‍ഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആദ്യം ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പിന്നീട് ഇത് വച്ച്‌ നഗ്നഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും, തുടര്‍ന്ന് നഗ്നഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി‍ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.