17 വയസുള്ള പെൺകുട്ടിയോട് ലൈംഗിക അതിക്രമം,വൈദികൻ കസ്റ്റഡിയിൽ

കൂടൽ:പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പൊലീസ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് കേസ് എടുത്തത്.

ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോട് ആയിരുന്നു വൈദികന്‍റെ അതിക്രമം.”ഈ മാസം പന്ത്രണ്ടാം തീയതിയും പതിമൂന്നാം തീയതിയും രണ്ടുതവണ ആയിട്ടാണ് അതിക്രമം ഉണ്ടായത്.

പഠനത്തിൽ പെൺകുട്ടി വൈമുഖ്യം കാട്ടിയതിനെത്തുടർന്നാണ് പെൺകുട്ടിയുടെ അമ്മ വൈദികൻ്റെ അടുത്ത് കൗൺസിലിങ്ങിന് എത്തിച്ചത്. പന്ത്രണ്ടാം തീയതി അതിക്രമം കാണിച്ച വൈദികൻ പതിമൂന്നാം തീയതി പെൺകുട്ടിയുടെ വീട്ടിലെത്തി വീണ്ടും അതിക്രമം കാണിച്ചതായി പരാതിയുണ്ട്.