17 ലോക്സഭാ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്
ദില്ലി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 17 ലോക്സഭാ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതിലൊരാള്‍ മീനാക്ഷി ലേഖിയാണ്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.