18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്
ന്യൂഡൽഹി: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്( മൂന്നാം ഡോസ് വാക്സിനേഷൻ) നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം. മുൻഗണനാ വിഭാഗങ്ങൾക്ക് സർക്കാർ കേന്ദ്രം വഴി നൽകും. എന്നാൽ കരുതൽ ഡോസ് സൗജന്യമല്ല.