20ന് പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ ; ജാഗ്രത പാലിക്കണം

2012ലെ അതിതീവ്ര മഴ മൂലം പിളർന്നു പോയ പഴശ്ശി മെയിൻ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജലവിതരണം പുനസ്ഥാപിക്കാൻ വിധം പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ റൺ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏപ്രിൽ 20ന് നിർവ്വഹിക്കുന്നു. അന്ന് കനാൽ ഷട്ടറുകൾ ക്രമീകരിച്ച് ചെയിനേജ് 5/000 കി.മീ. വരെ വെള്ളം തുറന്നു വിടേണ്ടതിനാൽ 5/500 കി.മീ. വരെയുള്ള മെയിൻ കനാലിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് പഴശ്ശി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.