ഇരട്ടക്കുട്ടികളെയുംകൊണ്ട് അമ്മ കിണറ്റിൽ ചാടി, കുട്ടികൾ മരിച്ചു
കോഴിക്കോട് : നാദാപുരം പേരോട് അമ്മ മക്കളേയും കൊണ്ട് കിണറ്റില്‍ ചാടി. ഇന്നലെ രാത്രി ആണ് സംഭവം.പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റില്‍ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍,ഫാത്തിമ റഫ്വ എന്നിവര്‍ മരിച്ചു. സുബിനയെ രക്ഷപ്പെടുത്തി.
സി സി യു പി സ്ക്കൂള്‍ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റില്‍ ചാടും മുൻപ് വാണിമേല്‍ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു. മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവര്‍ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റില്‍ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.
ആത്മഹത്യ ശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പോലീസ് യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.