24 മണിക്കൂറിനിടെ രാജ്യത്ത് 1.15 ലക്ഷം പുതിയ കൊവിഡ് കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 1.15 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,28,01,785 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. വരുന്ന നാല് ആഴ്ചകള്‍ അതീവ നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ 630 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യതതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,66,177 ആയി. ഛത്തീസ്ഗഢ്, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍.