24 മണിക്കൂറിനിടെ 26,291 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും 25,000 ത്തിന് മുകളിലായിരുന്നു പുതിയ കോവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 118 പേർ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,85,339 ആയി ഉയർന്നു. ഇതിൽ 1,10,07,352 രോഗികളും ഇതിനോടകം രോഗമുക്തമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,455 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,19,262 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,58,725 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.