24 മണിക്കൂറിനിടെ 3,06,064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 3.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആർ കൂടുതലാണ്.

20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,89,848 (4.89 ലക്ഷം) ആയി.