24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 43,893 പേര്‍ക്ക് കൊവിഡ്

logo
Toggle navigation

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 43,893 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി.

രാജ്യത്ത് നിലവില്‍ 6,10,803 പേരാണ് വിവിധ ആശുപത്രികളിലും മറ്റ് ചികില്‍സാ കേന്ദ്രങ്ങളിലും കൊവിഡ് ചികില്‍സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്. 15,054 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 508 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,20,010 ആയി.ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുളള രാജ്യവും ഇന്ത്യയാണ്.

1,32,069 സജീവ രോഗികളുള്ള മഹാരാഷ്ട്രയാണ് ഇപ്പോഴും രോഗതീവ്രതയുടെ കാര്യത്തില്‍ മുന്നില്‍. സംസ്ഥാനത്ത് 14,78,496 പേര്‍ രോഗമുക്തരായി. 43,463 പേര്‍ മരിച്ചു.

കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്, 71,349 സജീവ കേസുകള്‍. 7,27,298 പേര്‍ രോഗമുക്തരായി. 10,991 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

കേരളത്തില്‍ നിലവില്‍ 92,266 സജീവ കേസുകളാണ് ഉള്ളത്. 3,09,032 പേര്‍ രോഗമുക്തരായി. 1,376 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലെ സജീവ കേസുകള്‍ യഥാക്രമം 37,172, 27,734, 27,873 ആണ്.

ഒക്ടോബര്‍ 27 വരെ രാജ്യത്ത് 10,54,680 കൊവിഡ് സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ചൊവ്വാഴ്ച മാത്രം 10,66,786 സാംപിളുകള്‍ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *