24 മണിക്കൂറിനിടെ രാജ്യത്ത് 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു . പ്രതിവാര കൊവിഡ് കേസുകൾ വർധിച്ചതോടെ മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം.
കഴിഞ്ഞ ദിവസത്തിൽ നിന്നും കോവിഡ് കേസുകൾ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും നാൽപ്പത്തിനായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും വർധിച്ചു. 2.86 ലക്ഷം കേസുകളാണ് ജൂൺ 26 മുതൽ ആഗസ്റ്റ് 1 വരെയുള്ള ആഴ്ചയിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ. മുൻ ആഴ്ചയെക്കാൾ 7.5 ശതമാനം കേസുകളുടെ വർധനവ്.