25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തലശ്ശേരിയിലും

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) ഫെബ്രുവരി 10 മുതല്‍ നടത്തും. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നാലു മേഖലകളിലായി ആയിരിക്കും ഇത്തവണ മേള. ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയുമായിരിക്കും മേള.

ചലച്ചിത്രമേളയിൽ പങ്കെടുക്കുന്ന ഡെലിഗേറ്റുകൾക്കുള്ള ഫീസ് 750 ആയി കുറച്ചു. ഡെലിഗേറ്റുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.