400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും.

ഏഴ് ഗതാഗത മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കും.

മൂന്നുവർഷത്തിനുള്ളിൽ 100 പി.എം. ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമാണത്തിനായി നൂതനമാർഗങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.